yellow">red">WELCOME TO ISLAND VOICE

Sunday, October 7, 2012

LAKSHADWEEP SCHOOL GAMES INAUGURATED AT AGATTI



അഗത്തി(6.10.12)- 22 -ാമത് ലക്ഷദ്വീപ് സ്കൂള്‍ഗെയിംസിന് കൊടിയുയര്‍ന്നു.വൈകുന്നേരം അഗത്തി സീനിയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന വര്‍ണശബളമായ പരിപാടിക്ക് ലക്ഷദ്വീപ് Education, Sports & Youth Affairsസെക്രട്ടറിയും LDCL MD യുമായ ശ്രീ.V.C.പാണ്ഡെ,IAS കൊടിയുയര്‍ത്തി. 10ദ്വീപുകളില്‍നിന്നായി 700 റോളം മത്സരാര്‍ത്ഥികള്‍ മുതല്‍ 16 വരെ നടക്കുന്ന ഈ മേളയില്‍ പങ്കെടുക്കുന്നു


  വൈകുന്നേരം 4 മണിക്ക് എത്തിയ അതിഥികളെ പ്രധാന കവാടത്തില്‍ വെച്ച് സ്തൂള്‍ വിദ്യാര്‍ത്ഥികളും സ്ഥലത്തെ പ്രമുഖ വ്യക്തികളും ചെര്‍ന്ന് സ്വീകരിച്ചുതുടര്‍ന്ന് വിവിധ ദ്വീപുകളില്‍ നിന്നെത്തിയ മത്സരാര്‍ത്ഥികളുടെ മാര്‍ച്ച് നടന്നുശേഷം ചടങ്ങിന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടര്‍ ശ്രീ..ഹംസ സ്വാഗതം പറഞ്ഞുതുടര്‍ന്ന് മുഖ്യാത്ഥികളായി എത്തിയ ശ്രീ.വി.സി പാണ്ഡെയ്ക്ക് ശ്രീ.ബി.ബി.മുഹമ്മദ്പ്രിന്‍സിപ്പാളുംശ്രീ.മുഹമ്മദ്, Senir Education Officer ക്ക് ശ്രീ.ജലാലുദ്ധീനും വിദ്യാഭ്യാസ ഡയരക്ടര്‍ ശ്രീ..ഹംസയ്ക്ക് ശ്രീ.ഷര്‍ശാദ്, Secretary Organising Committee യും ഉപഹാരങ്ങള്‍(memento) നല്‍കി ആദരിച്ചുതുടര്‍ന്ന് ശ്രീമതി.പി.പി.ഉമ്മുല്‍ കുലുസ്,ചെയര്‍പേഴ്സണ്‍വില്ലേജ് ദ്വീപ് പഞ്ചായത്ത് അഗത്തി യും ശ്രീ.മുഹമ്മദ്, Senir Education Officer ഉം ആശംസാ പ്രസംഗം നടത്തിശേഷം മുഖ്യാത്ഥിതി ശ്രീ.V.C.പാണ്ഡെ ഉത്ഘാടന പ്രസംഗം നടത്തിഅഗത്തിയില്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ താന്‍ ഏറെ സന്തോഷിക്കുന്നതായി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞുതുടര്‍ന്ന് അദ്ദേഹം 22 -ാമത് ലക്ഷദ്വീപ് സ്കൂള്‍ഗെയിംസിന്  മേളയുടെ കൊടിയുയര്‍ത്തി.



 അഗത്തി GSSS സ്കൂള്‍ വിദ്യാര്‍ത്ഥി ഷരീഫ്.ടി LSG ദ്വീപശിഖ കത്തിച്ചശേഷം മത്സരാര്‍ത്ഥികളുടേയും ഓഫീസര്‍മാരുടേയും പ്രതിജ്ഞ നടന്നുശേഷം അഗത്തി സ്കൂളിലെ 600 ഓളം വരുന്ന വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥികള്‍ Theme Display യും Aerobics ഉം അവതരിപ്പിച്ചുകാണികളെയും അതിഥികളേയും ഒന്നടങ്കം കോരിത്തരിപ്പിച്ച വിദ്യാര്‍ത്ഥികളുടെ പ്രകടനത്തിന് ശേഷം മുഖ്യാത്ഥിതി ശ്രീ.വി.സി.പാണ്ഡെ ഈ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് ലക്ഷം രുപ സമ്മാനമായി പ്രഖ്യാപിച്ചുലക്ഷദ്വീപിന്‍റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഇത്രയും വലിയതുക സമ്മാനമായി പ്രഖ്യാപിക്കുന്നത്ചടങ്ങിന് സ്കൂള്‍ Principal & Chairman Organising Committee നന്ദി പറഞ്ഞു