ലക്ഷദ്വീപ് സ്കൂള്‍ ഗെയിംസന്റെ രണ്ടാം ദിവസം പിന്നിട്ടപ്പോള്‍
(5000 മീ. ഒന്നാം സ്ഥാനം നേടിയ കവരത്തി ദ്വീപില്‍ നിന്നുള്ള മുഹമ്മദലി യെയും തോളിലേറ്റിയുള്ള ആഹ്ളാദ പ്രകടനം)
(ആവേശകരമായി 5000 മീ പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ ചെത്ത്ലാത്തില്‍ നിന്നുള്ള മുഹമ്മദ് അബ്ദുല്‍ റൌഫ്)
അഗത്തി ദ്വീപില്‍ നടക്കുന്ന 22 ാമത് ലക്ഷദ്വീപ് സ്കൂള്‍ ഗെയിംസിന്റെ രണ്ടാം ദിവസം പിന്നിട്ടപ്പോള്‍ 37 വ്യക്തിഗത അത്ത്ലറ്റ്ിക്സ് മത്സരങ്ങള്‍ക്ക് സമാപ്തികുറിച്ചു. ആവേശജ്വലമായ കാഴ്ചവെച്ച കലാപ്രതിഭകള്‍ക്ക് കത്തിജ്ജ്വലിക്കുന്ന പൊരിവെയിലത്ത് 37 ഇനങ്ങള്‍ മിന്നി മറിയും പോലെ യായിരുന്നു. മത്സരം വീക്ഷിക്കാന്‍ കായികപ്രേമികള്‍ വെയില് വകവെക്കാതെ മൈതാനിയില്‍ നിറഞ്ഞിരുന്നു.
നിലവിലെ ചാമ്പ്യന്മാരായ ആന്ത്രോത്ത് ദ്വീപ് തന്നെയാണ് മെഡല്‍ വേട്ടയില്‍ മുന്നില്‍.
അവസാനത്തെ ഇനമായ ആണുങ്ങളുടെ (19 വയസ്സിന് താഴെയുള്ള) 5000 മീറ്റര്‍ ഓട്ടമത്സരം ആവേശകരമായിരുന്നു. കവരത്തി ദ്വീപിലെ മുഹമ്മദലി എച്ച്.എം, 17.51.97 സെക്കന്‍ഡറ് കൊണ്ട് പൂര്‍ത്തിയാക്കി ഒന്നാം സ്ഥാനം നേടി. ആന്ത്രോത്ത് ദ്വീപിലെ മുഹമ്മദ് അല്‍ത്താഫ് 18.16.03 സെക്കന്റ് കൊണ്ട് പൂര്‍ത്തിയാക്കി രണ്ടാം സ്ഥാനം നേടി. തൊട്ടുപിറകെ അമിനി ദ്വീപിലെ സൈനുല്‍ ആബിദ് 20.43.15 സെക്കന്റ് കൊണ്ട് പൂര്‍ത്തിയാക്കി മൂന്നാം സ്ഥാനവും നേടി. മത്സരത്തില്‍ കാണികളെ ഏറ്റവും ആവേശം കൊള്ള്ിച്ചത് ചെത്ത്ലാത്ത് ദ്വീപില്‍ നിന്നുള്ള എട്ടാം ക്ളാസ്സ് കാരനായ മുഹമ്മദ് അബ്ദുല്‍ റൌഫിന്റെ പ്രകടനമാണ്. മത്സരത്തില്‍ പലരും പൂര്‍ത്തിയാക്കാനാവാതെ പിന്‍മാറിയപ്പോള്‍ ഈ കൊച്ചു മിടുക്കന്‍ കാണികളെ ആവേശത്തിലാക്കി 5000 മീ. പൂര്‍ത്തീകരിച്ചു.