സാഹചര്യം മാറിയില്ലെങ്കില്‍ ബന്ധം മെച്ചപ്പെടില്ല -പാകിസ്താനോട് ഇന്ത്യ
ടോക്യോയില്‍ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനെത്തിയ എസ്.എം. കൃഷ്ണയും ഹിന റബ്ബാനിയും
ടോക്യോ: ഭീതിരഹിത അന്തരീക്ഷം സൃഷ്ടിക്കാനായില്ലെങ്കില്‍ ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാന്‍ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ. അഫ്ഗാനിസ്താന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് രൂപവത്കരിക്കുന്നതിന് ജപ്പാനിലെ ടോക്യോയില്‍ ചേര്‍ന്ന വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ചക്കിടെ പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനിയുമായി നടത്തിയ അരമണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് കൃഷ്ണ ഇത് വ്യക്തമാക്കിയത്. പിടിയിലായ ലശ്കറെ ത്വയ്യിബ ഭീകരന്‍ അബൂ ജിന്‍ഡാലിന്‍െറ മൊഴികളെ തുടര്‍ന്ന് മുംബൈ ഭീകരാക്രമണത്തില്‍ ഐ.എസ്.ഐക്കുള്ള ബന്ധം വ്യക്തമായിട്ടും പാകിസ്താന്‍ പ്രതികരിക്കാത്തതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്.
ലശ്കര്‍ സ്ഥാപകന്‍ ഹാഫിസ് സഈദ് ഇന്ത്യക്കെതിരെ വിഷംചീറ്റുന്നത് തുടരുകയാണ്. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താനില്‍ ഇപ്പോഴും നല്ല പിന്തുണ കിട്ടുകയാണ്.-അദ്ദേഹം ചൂണ്ടിക്കാട്ടി. അബൂ ജിന്‍ഡാലിന്‍െറ മൊഴിതന്നെയാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയും ചര്‍ച്ചകളില്‍ ഉന്നയിച്ചതെന്ന് ഔദ്യാഗിക വൃത്തങ്ങള്‍ അറിയിച്ചു. മുംബൈ ആക്രമണം നിയന്ത്രിച്ച കറാച്ചിയിലെ കണ്‍ട്രോള്‍ റൂമില്‍ പാക് ചാര സംഘടനയായ ഐ.എസ്.എയുടെ ഒരു മേജര്‍ നേതൃത്വം നല്‍കിയതായി കണ്‍ട്രോള്‍ റൂമിലുണ്ടായിരുന്ന ജിന്‍ഡാല്‍ മൊഴി നല്‍കിയിരുന്നു. പാകിസ്താനില്‍നിന്ന് ഇയാള്‍ക്ക് എങ്ങനെ പാസ്പോര്‍ട്ട് കിട്ടിയെന്ന് പരിശോധിക്കണമെന്നും രഞ്ജന്‍ മത്തായി ചൂണ്ടിക്കാട്ടി.
മുംബൈ ആക്രമണത്തില്‍ ഐ.എസ്.ഐയുടെ പങ്കിനെക്കുറിച്ച് ലശ്കര്‍ ഭീകരന്‍ ഡേവിഡ് ഹെഡ്ലിയുടെ മൊഴിയും ഇന്ത്യന്‍ സംഘം ചൂണ്ടിക്കാട്ടി. അതേസമയം, പതിവുപോലെ മുംബൈ ഭീകരാക്രമണത്തിലടക്കം പാകിസ്താനുള്ള പങ്ക് ഹിന റബ്ബാനിയടക്കമുള്ളവര്‍ നിഷേധിച്ചു. രണ്ടുദിവസം മുമ്പ് ഇരുരാജ്യങ്ങളും ദല്‍ഹിയില്‍ നടത്തിയ സെക്രട്ടറിതല ചര്‍ച്ചയുടെ വിവരങ്ങള്‍ യോഗം അവലോകനം ചെയ്തു. ജൂലൈയില്‍ കൃഷ്ണയുടെ പാക് സന്ദര്‍ശനം തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു